ലുങ്കിയുടുത്ത്, തലക്കെട്ടുമായി വിജയ് ദേവരകൊണ്ട:ഇത് വെറെ ലെവല്‍ എന്ന് ആരാധകര്‍

Harsha February 13, 2020

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട.താരത്തിന്റെ വസ്ത്രധാരണത്തെ മികച്ച അഭിപ്രായമാണ് ആരാധകര്‍ക്കിടയിലുള്ളത്.ഫാഷന്‍ പരീക്ഷണങ്ങള്‍ കാരണം ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനോട് വിജയ് ദേവരകൊണ്ടയെ പലരും ഉപമിക്കുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
ലുങ്കിയുടുത്ത് തലയില്‍ ഒരു തോര്‍ത്തുമായിരുന്നു വിജയുടെ വേഷം.

തന്റെ പുതിയ ചിത്രമായ ‘വേള്‍ഡ് ഫെയ്മസ് ലൗവര്‍’ എന്ന പുതിയ സിനിമയുടെ പ്രീ റിലീസ് ഇവന്റിനാണ് വിജയ്യുടെ ലുങ്കി സ്‌റ്റൈല്‍.

ഗീതാഗോവിന്ദം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനും ലുങ്കി ധരിച്ച് വിജയ് എത്തിയിരുന്നു. വെള്ളയും കറുപ്പും നിറങ്ങളുള്ള ലുങ്കിയായിരുന്നു അന്ന് ധരിച്ചത്.

Read more about:
EDITORS PICK