മെട്രോയില്‍ യാത്ര ചെയ്യവെ യുവാവ് ലൈംഗികാവയവം കാണിച്ചു, ഫോട്ടോ ഷെയര്‍ ചെയ്ത് യുവാവ്

Sruthi February 14, 2020

ഡല്‍ഹി മെട്രോയില്‍ യുവാവിന്റെ അശ്ലീല പെരുമാറ്റം. മെട്രോയില്‍ യാത്ര ചെയ്യവെ യുവാവ് യുവതിക്കുമുന്നില്‍ ലൈംഗികാവയവം കാണിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഗുരുഗ്രാമിലേക്ക് യാത്ര ചെയ്യവെയാണ് സംഭവം ഉണ്ടായത്. യുവാവിന്റെ ഫോട്ടോ പങ്കുവെച്ചാണ് യുവതി ഇക്കാര്യം ഷെയര്‍ ചെയ്തത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. തനിക്കെതിരെ നിന്ന യുവാവ് പാന്റ്‌സിന്റെ സിബ് തുറന്ന് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചെന്നാണ് യുവതി പറയുന്നത്. ഏറെ നേരം അയാള്‍ തന്നെ തുറിച്ച് നോക്കിയ ശേഷം കൈയിലെ ബാഗ് നീക്കി ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഇതോടെ തനിക്ക് ഭയവും മരവിപ്പും അനുഭവപ്പെട്ടെന്നും യുവതി പറയുന്നു.

തൊട്ടുപിന്നാലെ ഇയാളുടെ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ഏത് സ്‌റ്റേഷനിലാണ് ഇയാള്‍ ഇറങ്ങിപ്പോയതെന്ന് ശ്രദ്ധിച്ചില്ലെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ ഡിഎംആര്‍സി ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി. സംഭവത്തെക്കുറിച്ച് പരിശോധിക്കുകയാണെന്നും ഇത്തരം അനുഭവങ്ങളുണ്ടായാല്‍ എല്ലാവരും ഡിഎംആര്‍സി ഹെല്‍പ് ലൈന്‍ നമ്പറിലോ സിഐഎസ്എഫ് ഹെല്‍പ് ലൈന്‍ നമ്പറിലോ ബന്ധപ്പെടണമെന്നും അവര്‍ പറഞ്ഞു.

Tags:
Read more about:
EDITORS PICK