തന്റെ പാതിജീവന്റെ കണ്ണുകളിലേക്ക് നോക്കി ഭാവന, നവീനുമൊത്തുള്ള വാലന്റൈന്‍സ് ദിനം

Sruthi February 14, 2020

വാലന്റൈന്‍സ് ദിനം മലയാളികളുടെ കണ്ണുകള്‍ സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയ പേജുകളിലാണ്. താരങ്ങളുടെ വാലന്റൈന്‍സ് ദിനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഭാവനയും തന്റെ പ്രിയതമനൊപ്പമുള്ള വാലന്റൈന്‍സ് ദിനം പങ്കുവെച്ചു. ചുവന്ന സാരിയില്‍ ഭാവന തിളങ്ങി. പ്രിയതമന്റെ കണ്ണുകളില്‍ നോക്കി ഇന്‍സ്റ്റയില്‍ കുറിച്ച വാക്കുകള്‍ ഹൃദയ സ്പര്‍ശിയായിരുന്നു.

2011ല്‍ ആദ്യമായി കാണുമ്പോള്‍ നീയാണ് ഏറ്റവും മികച്ചതെന്ന് ഞാന്‍ കരുതിയില്ല. ഒരു നിര്‍മാതാവ്-നടി എന്ന ബന്ധത്തിനപ്പുറം നല്ല സുഹൃത്തുക്കളാകാന്‍ അധികം സമയം വേണ്ടിവന്നില്ല. നല്ല പ്രണയം നല്ല സുഹൃത്തുക്കളില്‍ നിന്നാണ് തുടങ്ങുന്നത് എന്ന് പറയുന്നതുപോലെ. നമ്മുടെ പ്രണയത്തിന് 9 വര്‍ഷങ്ങള്‍ തികയുന്നു. വേര്‍പിരിയാന്‍ കാരണമായേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലൂടെയും നാം കടന്നുപോയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ ശക്തമായി അതെല്ലാം പ്രതിരോധിച്ചിട്ടുമുണ്ട്. എല്ലാ പ്രതിസന്ധികള്‍ക്കുമെതിരെ നമ്മള്‍ പോരാടും. അനന്തമായി ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കും.. ഭാവനയുടെ വാക്കുകളാണിത്.

Read more about:
EDITORS PICK