കാളിദാസിന്റെ ഗംഭീര തിരിച്ചുവരവോ? ബാക്കിപാക്കേര്‍സ് ടീസര്‍

Sruthi February 14, 2020

ഇടവേളയ്ക്ക് ശേഷം നായക നിരയിലേക്ക് കാളിദാസ് ജയറാം എത്തിയെങ്കിലും മികച്ച വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, പരാജയങ്ങള്‍ക്കൊടുവില്‍ കാളിദാസിന്റെ ഗംഭീര തിരിച്ചവരവാണോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്‌സിന്റെ ടീസര്‍ പുറത്തിറക്കി.

രൗദ്രം എന്ന ചിത്രത്തിനുശേഷമാണ് ജയരാജ് ഒരു പ്രണയചിത്രം ഒരുക്കുന്നത്. ഇതൊരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ്. കാളിദാസിന്‍രെ നായികയായി എത്തുന്നത് കാര്‍ത്തിക നായര്‍ ആണ്.

രണ്‍ജി പണിക്കര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം കൂടിയാണിത്. കോട്ടയം, വാഗമണ്‍, വര്‍ക്കല തുടങ്ങിയ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

Read more about:
EDITORS PICK