ഭിക്ഷക്കാരന്‍ ക്ഷേത്രത്തിലേക്ക് സംഭാവനയായി നല്‍കിയത് എട്ടുലക്ഷം രൂപ

Harsha February 14, 2020

ക്ഷേത്രത്തിന് സംഭാവനയായി ഭിക്ഷക്കാരന്‍ നല്‍കിയത് എട്ടുലക്ഷം രൂപ. ആന്ധ്രയിലെ വിജയവാഡയില്‍ ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന 73കാരനായ യാഡി റെഡ്ഡിയാണ് ഭീമന്‍ തുക സായി ബാബ ക്ഷേത്രത്തിന് സംഭാവനയായി നല്‍കിയത്.

‘നാല്‍പ്പത് വര്‍ഷക്കാലം ഞാന്‍ റിക്ഷാ വലിക്കുകയായിരുന്നു. ആദ്യം ഒരുലക്ഷം രൂപയാണ് കൊടുത്തത്. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന്ന് തോന്നി. ഇതാണ് കൂടുതല്‍ പണം ക്ഷേത്രത്തിന് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം’-റെഡ്ഡി പറയുന്നു.

ക്ഷേത്രത്തിന് പണം നല്‍കി തുടങ്ങിയത് മുതല്‍ തന്റെ വരുമാനം വര്‍ദ്ധിച്ചിട്ടേയുള്ളുവെന്നും റെഡ്ഡി പറയുന്നു.യാഡി റെഡ്ഡിയുടെ പണം കൊണ്ട് ഗോശാല നിര്‍മ്മിക്കാനാണ് ക്ഷേത്രം ഉദ്ദേശിക്കുന്നത്.

Tags:
Read more about:
EDITORS PICK