ഇന്ത്യന്‍ വനിതാ ലീഗ് കിരീടം കേരളത്തിന്റെ ഗോകുലത്തിന്

സ്വന്തം ലേഖകന്‍ February 14, 2020

ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ലീഗില്‍ കിരീടം ചൂടി കേരളം. ഗോകുലം കേരള എഫ്‌സിക്കാണ് കിരീടം. ഫൈനലില്‍ 3-2ന് മണിപ്പൂരി ക്ലബായ ക്രിപ്‌സ എഫ്‌സിയെ തോല്‍പ്പിക്കുകയായിരുന്നു. സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ ഒരു വനിതാ ടീം കപ്പ് നേടുന്നത് ആദ്യമായാണ്.

പരമേശ്വരി ദേവി, കമലാ ദേവി, സബിത്ര ഭണ്ഡാരി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്.

Tags:
Read more about:
EDITORS PICK