700 കോടി ചിലവ്: അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ നിര്‍മാണത്തില്‍ അമ്പരന്ന് പ്രവാസി ലോകം

Harsha February 14, 2020

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കം. അബുദാബി ദുബായ് പാതയില്‍ അബൂമുറൈറഖയിലാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രം ഉയരുന്നത്. ബാബ സ്വാമിനാരായണന്‍ സന്‍സ്തയുടെ ആത്മീയാചാര്യന്‍ സ്വാമി മഹദ് മഹാരാജിന്റെ കാര്‍മികത്വത്തിലായിരുന്നു ശിലാസ്ഥാപന ചടങ്ങുകള്‍ കഴിഞ്ഞ വര്‍ഷം നടന്നത്.

അറബ് ലോകത്തെ തന്നെ അമ്പരപ്പിച്ചു കൊണ്ടാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണങ്ങള്‍ നടക്കുന്നത്.പൂര്‍ണമായും ഇന്ത്യന്‍ ശൈലിയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റ് പണികള്‍ ഇന്നലെയാണ് ആരംഭിച്ചത്.

3000 ക്യുബിക് മീറ്രര്‍ കോണ്‍ക്രീറ്റ് മിക്‌സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ 55 ശതമാനവും ഫ്‌ലൈ ആഷാണ്. കൂടാതെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നുവച്ചാല്‍, കോണ്‍ക്രീറ്റ് നിര്‍മ്മാണത്തിലും കെട്ടിടത്തിന്റെ ഒരു ഭാഗത്തും സ്റ്റീലിന്റെ ഒരു അംശം പോലും ഉപയോഗിക്കില്ല. ഇന്ത്യയിലെ പ്രാചീന ശിലാ കെട്ടിടങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാസ്തുവിദ്യ പിന്തുടരുന്നതിന് വേണ്ടിയാണിത്

കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും അബുബാബിയിലെ പ്രവാസി സമൂഹവും പങ്കെടുത്തിരുന്നു.2015 ലാണ് യുഎഇ ഭരണകൂടം ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത്. 11 ഹെക്ടര്‍ സ്ഥലത്തു 700 കോടി രൂപയാണ് നിര്‍മ്മാണ ചിലവ്. 2020 ഡിസംബറോടെ ക്ഷേത്രനിര്‍മ്മാണം പൂര്‍ത്തിയാകും.

ഹിന്ദു മത ആചാരങ്ങള്‍ അനുസരിച്ച് മദ്ധ്യേഷ്യയില്‍ നിര്‍മ്മിക്കുന്ന ആദ്യക്ഷേത്രമാണിത്. ക്ഷേത്രത്തിനുള്ളില്‍ ശ്രീകൃഷ്ണന്‍, ശിവന്‍, അയ്യപ്പന്‍ തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠ ഉണ്ടാകും. 55,000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ ഹിന്ദു മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കും.

Tags:
Read more about:
EDITORS PICK