‘മോദി ഒരു ഫാസിസ്റ്റ് ആണ്’:രൂക്ഷ വിമര്‍ശനവുമായി ജാവേദ് അക്തര്‍

Harsha February 14, 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി തിരക്കഥാകൃത്ത് ജാവേദ് അക്തര്‍. മോദി ഫാസിസ്റ്റാണെന്നും ഇത്തരക്കാര്‍ക്ക് കൊമ്പൊന്നും ഉണ്ടാകില്ലെന്നും ജാവേദ് തുറന്നടിച്ചു.

അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദിക്കെതിരെ ജാവേദ് വിമര്‍ശനമുന്നയിച്ചത്. മോദി ഒരു ഫാസിസ്റ്റാണ് എന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘തീര്‍ച്ചയായും നരേന്ദ്ര മോദി ഒരു ഫാസിസ്റ്റ് ആണ്. ഫാസിസ്റ്റുകള്‍ക്ക് തലയില്‍ കൊമ്പൊന്നുമുണ്ടാവില്ല. ഫാസിസം എന്നത് ഒരു ചിന്താഗതിയാണ്. ഞങ്ങളാണ് എല്ലാവരെക്കാളും മെച്ചപ്പെട്ടവര്‍ എന്ന ചിന്തയാണ് അവര്‍ക്കുള്ളത്. നമ്മളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഇവരാണ്. ജനങ്ങളെ ഒന്നായി എപ്പോള്‍ വെറുക്കാന്‍ തുടങ്ങുന്നുവോ അപ്പോള്‍ മുതല്‍ നിങ്ങള്‍ ഒരു ഫാസിസ്റ്റാവുന്നു, ‘ജാവേദ് അക്തര്‍ പറഞ്ഞു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും ജാവേദ് അക്തര്‍ തുറന്നടിച്ചിരുന്നു.

Read more about:
RELATED POSTS
EDITORS PICK