അയല്‍വാസിയായ യുവതിയുടെ ഫോട്ടോ നല്‍കി തന്റെ കല്യാണം നടത്താന്‍ ശ്രമിച്ച്‌ കോട്ടയംകാരിയായ വീട്ടമ്മ: കല്യാണ പെണ്ണിന്റെ അളവ് ബ്ലൗസിന്റെ കാര്യമെത്തിയപ്പോൾ കള്ളി പൊളിഞ്ഞു: കണ്ണൂർ സ്വദേശിയായ യുവാവ് വെട്ടിയാലയത് ഇങ്ങനെ

arya antony February 14, 2020

കോട്ടയം: അയല്‍വാസിയായ യുവതിയുടെ ഫോട്ടോ നല്‍കി തെറ്റിദ്ധരിപ്പിച്ച്‌ തന്റെ കല്യാണം നടത്താന്‍ ശ്രമിച്ച്‌ വീട്ടമ്മ. തിരുവാര്‍പ്പ് സ്വദേശിയായ വീട്ടമ്മയും കണ്ണൂര്‍ തളിപ്പറമ്പ് കൂവേരി സ്വദേശിയുമാണ് ഈ മാസം 16ന് വിവാഹിതരാവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കല്യാണ ആവശ്യത്തിനായി യുവാവ് വീട്ടിലെത്തിയതോടെ കള്ളി പൊളിയുകയായിരുന്നു. അയല്‍വാസിയായ 23കാരിയുടെ ചിത്രമുപയോഗിച്ചാണ് യുവാവുമായി വീട്ടമ്മ അടുത്തത്തെന്നാണ് പറയപ്പെടുന്നത്.

ആറ് മാസം മുന്‍പ് ഫോണിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നത്. വാട്‌സ് ആപ്പ് ചാറ്റിലൂടെ ഇവരുടെ സൗഹൃദം വളര്‍ന്നു. വിവാഹം ഉറപ്പിക്കുന്നതിനായി യുവാവിന്റെ അച്ഛനും ബന്ധുക്കളും തീരുവാര്‍പ്പിലെ വീട്ടമ്മയുടെ വീട്ടിലേക്ക് പോവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധു മരിച്ചതിനെ തുടര്‍ന്ന് വരേണ്ടെന്നായിരുന്നു വീട്ടമ്മ ഇവരോട് പറഞ്ഞത്. പകരം കോട്ടയം റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ലോഡ്ജിലേക്ക് യുവാവിന്റെ ബന്ധുക്കളോട് എത്താന്‍ നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ ബന്ധുവാണെന്ന് പരിചയപ്പെടുത്തി വീട്ടമ്മയും, മറ്റൊരാളും അവിടെ നിന്നു. ഇവിടെ വെച്ച്‌ വിവാഹം ഉറപ്പിച്ചു. പെണ്‍കുട്ടിയെ കാണണം എന്ന് യുവാവിന്റെ വീട്ടുകാര്‍ നിര്‍ബന്ധം പിടിച്ചെങ്കിലും ഗതാഗത കുരുക്ക് മൂലം അവിടെ എത്താന്‍ കഴിയില്ലെന്ന് പറഞ്ഞ് കൂടിക്കാഴ്ച മുടക്കി.

കല്യാണ പെണ്ണിനുള്ള അളവ് ബ്ലൗസുമായി കണ്ണൂരിലെ ബന്ധുവീട്ടില്‍ എത്താമെന്ന് വീട്ടമ്മ അറിയിച്ചു. എന്നാല്‍ എത്താതെ വന്നപ്പോള്‍ യുവാവിന്റെ ബന്ധുക്കള്‍ കോട്ടയത്ത് എത്തി. അമ്മക്ക് ചിക്കന്‍പോക്‌സാണെന്നും വീട്ടിലേക്ക് വരേണ്ടെന്നും വീട്ടമ്മ അവരോട് പറഞ്ഞു. ഇതോടെ യുവാവിന്റെ സഹോദരിക്കും ഭര്‍ത്താവിനും സംശയമാവുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ തട്ടിപ്പ് പുറത്താവുകയും ചെയ്തു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

Read more about:
EDITORS PICK