ഭാര്യ തന്ന ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനം;കുഞ്ഞു ഇസഹാക്കിനെ എടുത്തുയര്‍ത്തി ചാക്കോച്ചന്‍

Harsha February 14, 2020

പതിനാല് വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്.അവര്‍ അവനെ ഇസഹാക്ക് എന്ന് പേര് ചൊല്ലി വിളിച്ചു. ചാക്കോച്ചനെ പോലെ തന്നെ കുഞ്ഞ് ഇസഹാക്കിനെ നേഞ്ചോട് ചേര്‍ത്തിരിക്കുകയാണ് ആരാധകരും.

ഇപ്പോഴിതാ ഭാര്യ പ്രിയ തന്ന ഏറ്റവും മനോഹരമായ വാലന്റൈന്‍സ് ഡേ സമ്മാനം എന്ന് പറഞ്ഞ് ഇസഹാക്കിന് എടുത്തുയര്‍ത്തുന്ന ഒരു ചിത്രമാണ് ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

രണ്ട് മാസം കൂടി കഴിഞ്ഞാല്‍ ഇസയ്ക്ക് 1 വയസു തികയും.ഏപ്രില്‍ 17 നാണ് താന്‍ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്

Read more about:
EDITORS PICK