കാണാതായ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി, സമീപത്ത് യുവാവിന്റെ മൃതദേഹവും

Sruthi February 14, 2020

കാണാതായ ആറുവയസുകാരി മരിച്ച നിലയില്‍. അമേരിക്കയിലെ സൗത്ത് കാരലൈനയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപത്ത് നിന്നും മറ്റൊരു യുവാവിന്റെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

ഇരുവരുടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. സ്‌കൂളില്‍ നിന്നെത്തിയ പെണ്‍കുട്ടി വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കാണാതാകുന്നത്. തിരച്ചില്‍ നടത്തിയെങ്കിലും ജീവനോടെ കണ്ടെത്താനായില്ല.

Read more about:
EDITORS PICK