നിര്‍ഭയക്കേസ്:വിനയ് ശര്‍മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി,ജഡ്ജി കോടതിയില്‍ കുഴഞ്ഞു വീണു

Harsha February 14, 2020

നിര്‍ഭയകേസില്‍ വധശിക്ഷയ്ക്കുവിധിക്കപ്പെട്ട വിനയ് ശര്‍മ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രേഖകള്‍ എല്ലാ പരിശോധിച്ചാണ് രാഷ്ട്രപതിയുടെ നടപടിയെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി.

ലഫ്റ്റനന്റ് ജനറല്‍ ഒപ്പിടാതെയാണ് ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്കു നല്‍കിയതന്ന് നേരത്തെ വിനയ് ശര്‍മയുടെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു. ഇതു തെറ്റാണെന്ന്, രേഖകള്‍ പരിശോധിച്ച ശേഷം കോടതി വിലയിരുത്തി.

ഹര്‍ജി തള്ളി വിധി പ്രസ്താവിച്ചതിനു പിന്നാലെ ജസ്റ്റിസ് ആര്‍ ഭാനുമതി കോടതിയില്‍ കുഴഞ്ഞുവീണത് ആശങ്ക പരത്തി. ഇവരെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേംബറിലേക്ക് മാറ്റി.

Tags:
Read more about:
EDITORS PICK
ENTERTAINMENT