കോളേജില്‍ ആര്‍ത്തവ പരിശോധന: അടിവസ്ത്രം അഴിപ്പിച്ചു, പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍

Sruthi February 14, 2020

കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ആര്‍ത്തവ പരിശോധനയ്ക്ക് വിധേയമാക്കി. ഗുജറാത്തിലെ ദൂജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സംഭവം നടന്നത്. 68 വിദ്യാര്‍ത്ഥിനികളെ പരിശോധിച്ചുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചു പരിശോധിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിനികള്‍ മതപരമായ ആചാരങ്ങള്‍ ലംഘിച്ചുവെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ കച്ച് സര്‍വ്വകലാശാല വ്യക്തമാക്കി.

പുരോഗമനവും ശാസ്ത്രീയവുമായ വിദ്യാഭ്യാസത്തിലൂടെ പെണ്‍കുട്ടികളെ ശാക്തീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്ന് അവകാശപ്പെടുന്ന കോളേജാണ് ഇങ്ങനെയൊരു മോശം പ്രവര്‍ത്തി ചെയ്തിരിക്കുന്നത്.

Read more about:
RELATED POSTS
EDITORS PICK