വിവാഹേതര ബന്ധമെന്ന് സംശയം; സീരിയല്‍ നടിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി: മൃതദേഹം കത്തിച്ച് ചാമ്പലാക്കി

arya antony February 14, 2020

ഉത്തരാഖണ്ഡ്: വിവാഹേതരബന്ധം സംശയിച്ച് പഞ്ചാബി സീരിയല്‍ നടിയെ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് ദാരുണമായി കൊലപ്പെടുത്തി. പഞ്ചാബി സീരിയല്‍ നടിയായ അനിത സിംഗ് ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിംഗ്, സുഹൃത്ത് കുല്‍ദീപ് എന്നിവരെ പേലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെടുന്നതിനു ദിവസങ്ങള്‍ മുമ്പ് അഭിനയത്തില്‍ കൂടുതല്‍ ഓഫറുകള്‍ ലഭിക്കുമെന്ന് പറഞ്ഞ് മുംബൈക്കു പോകാന്‍ അനിത ഭര്‍ത്താവിനോട് അനുവാദം ചോദിച്ചിരുന്നു. മുംബൈയില്‍ തന്റെ സുഹൃത്ത് കുല്‍ദീപിന് പരിചയക്കാരുണ്ടെന്നും അവരെ കുല്‍ദീപ് തന്നെ പരിചയപ്പെടുത്തിത്തരുമെന്നും രവീന്ദര്‍ പറഞ്ഞു. നടിയെ ഇക്കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌ അവര്‍ പഞ്ചാബില്‍ നിന്നും നൈനിറ്റാള്‍ വരെ ഒന്നിച്ച്‌ യാത്ര ചെയ്തു.

കശ്മീര്‍ സ്വദേശിയായ യുവാവുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് രവീന്ദര്‍ സംശയിച്ചിരുന്നു. മുംബൈയിലേക്കുള്ള യാത്രക്കിടയിൽ മയക്കുമരുന്ന് കലര്‍ത്തിയ ചായ നടിക്ക് നല്‍കി. നടി അബോധാവസ്ഥയിലെന്നു കണ്ട് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പിന്നീട് കത്തിച്ചു. കത്തിച്ചാമ്പലായ ശരീരം പോലീസ് യാദൃശ്ചികമായി കണ്ടെത്തുകയായിരുന്നു. പിന്നീട് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മൃതശരീരം കയറ്റിക്കൊണ്ടുപോയ കാറും അതിന്റെ ഉടമസ്ഥനെയും കണ്ടുപിടിക്കാനായി. വിശദമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Read more about:
RELATED POSTS
EDITORS PICK