ട്രെയിന്‍ യാത്രയ്ക്കിടെ തന്റെ ഭാര്യയ്ക്ക് സീറ്റ് ചോദിച്ചു, യുവാവിനെ സംഘം അടിച്ചുകൊന്നു

Sruthi February 14, 2020

ട്രെയിന്‍ യാത്രയ്ക്കിടെ മര്‍ദ്ദനത്തില്‍ യുവാവ് മരിച്ചു. മുംബൈ എക്‌സ്പ്രസ്സിലാണ് ക്രൂര മര്‍ദ്ദനം. 26 വയസ്സുകാരന്‍ തന്റെ ഭാര്യയ്ക്ക് സീറ്റ് ചോദിച്ചതാണ് പ്രശ്‌നത്തിലേക്ക് വഴിവെച്ചത്. 12 പേര്‍ ചേര്‍ന്നാണ് യുവാവിനെ മര്‍ദ്ദിച്ചത്. ഇതില്‍ ആറ് യുവതികളും ഉള്‍പ്പെട്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.

സീറ്റ് തര്‍ക്കം വലിയ അടിയില്‍ കലാശിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. സാഗര്‍ മാര്‍ക്കണ്ടും അദ്ദേഹത്തിന്റെ ഭാര്യ ജ്യോതിയും കൂടെ രണ്ട് വയസ്സുള്ള മകളുമുണ്ടായിരുന്നു. ജനറല്‍ കംപാര്‍ട്‌മെന്റിലാണ് ഇവര്‍ കയറിയത്. ഒരു സീറ്റുപോലും ഉണ്ടായിരുന്നില്ല. രാത്രിയിലാണ് ട്രെയിന്‍ കയറിയത്.

രണ്ടു വയസ്സുള്ള മകളെ എടുത്തു നില്‍ക്കുന്നതു കൊണ്ട് യുവാവ് മറ്റുള്ളവരോട് അപേക്ഷിച്ചു. ഭാര്യയ്ക്ക് സീറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു. അഭ്യര്‍ത്ഥന അതിരു കടന്നപ്പോള്‍ സ്ത്രീകള്‍ അയാളെ അധിക്ഷേപിക്കാന്‍ തുടങ്ങി. പിന്നീട് വലിയ വാക്ക് തര്‍ക്കത്തിലേക്ക് നീങ്ങി. പിന്നെ അടിയും ഉന്തും തള്ളുമായി. ഭാര്യ കരഞ്ഞുകൊണ്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ആരും കേട്ടില്ല. ഒരു മണിക്കൂറോളം യുവാവിനെ പലരും തല്ലി. സ്റ്റേഷനില്‍ നിന്ന് റെയില്‍വേ പോലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആറ് സ്ത്രീകളെയും നാല് യുവാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: , ,
Read more about:
RELATED POSTS
EDITORS PICK