പ്രണയദിനത്തില്‍ അല്‍പം മധുരം ഒരുക്കാം

സ്വന്തം ലേഖകന്‍ February 14, 2020

പ്രണയം എന്ന് പറയുമ്പോള്‍ രുചി മധുരമാണ്.. അല്‍പം മധുരം തന്റെ പാതിജീവന് ഉണ്ടാക്കി കൊടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? വ്യത്യസ്ത രുചി ആയാലോ? കിടിലം സര്‍പ്രൈസ് തന്നെയാകട്ടെ. ബേക്ക് ഫ്രൂട്ട് പീറ്റ്‌സ ഉണ്ടാക്കാം…

ആവശ്യമായ സാധനങ്ങള്‍

1.ക്രാക്കര്‍ കുക്കീസ് ക്രമ്പ് 200 ഗ്രാം
പഞ്ചസാര 3 വലിയ സ്പൂണ്‍
ഉപ്പ് 1 നുള്ള്

2.ഉപ്പില്ലാത്ത വെണ്ണ 100 ഗ്രാം

3.ക്രീം ചീസ് 250 ഗ്രാം
പഞ്ചസാര പൊടിച്ചത് 1 കപ്പിന്റെ 1/3
ഫ്രൂട്ട് ടോപ്പിങ്‌സ്

4.സ്‌ട്രോബെറി 10, സ്ലൈസ് ചെയ്തത്
കിവി 6, സ്ലൈസ് ചെയ്തത്
ബ്ലൂ ബെറി അര കപ്പ്

തയ്യാറാക്കുന്നവിധം

ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് വെണ്ണ ഉരുക്കി യോജിപ്പിക്കാം. ഈ പേസ്റ്റ് പൈ പ്ലേറ്റിലേക്ക് അമര്‍ത്തിവെച്ച് പൈ ക്രസ്റ്റ് തയ്യാറാക്കാം. അടിവശവും വശങ്ങളും മൂടുന്ന വിധത്തില്‍ വേണം അമര്‍ത്തിവയ്ക്കാന്‍.

ഈ പ്ലേറ്റ് ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യാം. മൂന്നാമത്തെ ചേരുവ യോജിപ്പിച്ച് നന്നായി അടച്ചു മയപ്പെടുത്തണം. വിളമ്പുന്നതിനു തൊട്ടുമുന്‍പ് പൈ ക്രസ്റ്റ് പുറത്തെടുത്ത് അതിലേക്കും ക്രീംചീസ് മിശ്രിതം ഒഴിച്ചു മുകളില്‍ ഫ്രൂട്‌സ് നിരത്താം. സൂപ്പര്‍ ടേസ്റ്റി ബേക്ക് ഫ്രൂട്ട് പീറ്റ്‌സ റെഡി. സ്‌നേഹത്തോടെ നല്‍കാം.

Read more about:
EDITORS PICK