സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്? ഇഷ്ടമല്ലെങ്കില്‍ കാണേണ്ട, പാര്‍വ്വതിയെ പേരെടുത്തു പറയാതെ വിമര്‍ശിച്ച് വിദ്യാബാലന്‍

Sruthi February 14, 2020

സിനിമകളെ വിമര്‍ശിച്ച നടി പാര്‍വ്വതിയുടെ പരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരറാണി വിദ്യാബാലനും പരോക്ഷമായി വിമര്‍ശിക്കുന്നു. ഷാഹിദ് കപൂര്‍ ചിത്രം കബീര്‍ സിങിനെ വിമര്‍ശിച്ച പാര്‍വതി അടക്കമുള്ളവര്‍ക്കാണ് വിദ്യയുടെ മറുപടി.

എങ്ങനെയുള്ള ചിത്രത്തില്‍ അഭിനയിക്കണമെന്നുള്ളത് ഒരു അഭിനേതാവിന്റെ ഇഷ്ടമാണ്. കബിര്‍ സിങ് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ അത് കാണണ്ട. ഒരു അഭിനേതാവിന് ആ സിനിമ ഇഷ്ടപ്പെട്ടാല്‍ അയാള്‍ അതു ചെയ്യട്ടെ. ഒരു സിനിമ എടുക്കരുതെന്ന് പറയാന്‍ നിങ്ങളാരാണ്? വിദ്യാ ബാലന്‍ ചോദിക്കുന്നു.

ഒരു കാര്യവുമില്ലാതെ നിലപാട് എടുക്കുക എന്നത് ഇപ്പോഴത്തെ രീതിയാണ്. അഭിനേതാവ് എന്ന നിലയില്‍ എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള നിലപാട് ആളുകള്‍ ചോദിക്കും. അതുകൊണ്ട് അഭിനേതാക്കള്‍ക്ക് ഒരു സ്റ്റാന്‍ഡ് എടുക്കേണ്ടി വരും. ചിലപ്പോള്‍ ഒന്നുമറിയാത്ത ഒരു വിഷയമായിരിക്കും അതെന്ന് വിദ്യാ ബാലന്‍ പറയുന്നു.

Read more about:
EDITORS PICK