‘എന്റെ മനോഹരമായ പ്രണയ കഥയ്ക്ക് അഞ്ച് വയസ്സായി: പ്രണയദിനം ആഘോഷിച്ച് നയൻസും വിഘ്നേശും : ചിത്രങ്ങൾ വൈറൽ

arya antony February 15, 2020

നടി നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനും ഒന്നിച്ചുള്ള നിരവധി മുഹൂർത്തങ്ങൾ വിഘ്നേശ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പ്രണയദിനത്തിൽ പങ്കുവച്ച ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇൻസ്റ്റ​ഗ്രാമിലൂടെ വിഘ്നേശാണ് നയൻസിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. ‘എന്റെ മനോഹരമായ പ്രണയ കഥയ്ക്ക് ഇന്ന് അഞ്ച് വയസ്സായി. നിനക്കൊപ്പമുള്ള അഞ്ച് വർഷത്തെ സ്നേ​ഹസാന്ദ്രമായ നിമിഷങ്ങൾ. നിന്റെ നിരുപാധികമായ സ്നേഹവും വാത്സല്യവും കൂടെയുള്ളപ്പോള്‍ എനിക്കെല്ലാദിവസവും വാലന്റൈൻസ് ദിനമാണ്’, എന്ന കുറിപ്പോടെയാണ് വിഘ്നേശ് ചിത്രങ്ങൾ പങ്കുവച്ചത്.

Read more about:
RELATED POSTS
EDITORS PICK