‘പതിനെട്ടാം വയസ്സിലെ ലോക സുന്ദരിപ്പട്ടം,എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു’:ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രിയങ്ക

Harsha February 15, 2020

മിസ് വേള്‍ഡ് പട്ടത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 2000ല്‍ തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് പ്രിയങ്ക ലോകസുന്ദരിപട്ടം കരസ്ഥമാക്കുന്നത്.

മിസ് വേള്‍ഡ് മത്സരത്തില്‍ നിന്നുള്ള ഫോട്ടോയ്ക്കൊപ്പം പ്രിയങ്ക മനോഹരമായ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

പതിനെട്ടാം വയസ്സില്‍ ലോകസുന്ദരിപ്പട്ടം നേടി. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു. ഇപ്പോള്‍ 20 വര്‍ഷത്തിനിപ്പുറവും അതേ കരുത്തോടെ ഉത്സാഹവതിയായി ഇരിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ശക്തിയുണ്ടെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു, അവര്‍ക്ക് അര്‍ഹിക്കുന്ന അവസരം ലഭിച്ചാല്‍ മാത്രം മതി-പ്രിയങ്ക കുറിച്ചു.

Read more about:
EDITORS PICK