‘ആരെയും പ്രേമിക്കില്ല, പ്രണയവിവാഹം കഴിക്കില്ല’: പ്രതിജ്ഞയെടുപ്പിച്ച് വനിതാ കോളജ് അധികൃതര്‍,പരാതിയുമായി വിദ്യാര്‍ത്ഥിനികള്‍

Harsha February 15, 2020

വലന്റൈന്‍സ് ദിനത്തില്‍ പ്രണയവിവാഹത്തിന് എതിരെ പ്രതിജ്ഞ എടുപ്പിച്ചതായി പരാതി.മഹാരാഷ്ട്രയിലെ വനിതാ കോളജിലാണ് സംഭവം.ചന്ദുര്‍ റെയില്‍വേ, മഹിളാ ആര്‍ട്‌സ് ആന്‍ഡ് കൊമേഴ്‌സ് കോളജിലെ കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ പ്രതിജ്ഞയെടുക്കേണ്ടിവന്നത്.

‘എനിക്കു മാതാപിതാക്കളില്‍ പൂര്‍ണ വിശ്വാസമാണ്, ഞാന്‍ ആരെയും പ്രേമിക്കില്ല, ഒരിക്കലും പ്രണയബന്ധത്തില്‍ ഏര്‍പ്പെടുകയോ പ്രണയവിവാഹം കഴിക്കുകയോ ചെയ്യില്ല എന്ന് സത്യം ചെയ്യുന്നു’ എന്ന പ്രതിജ്ഞയെടുപ്പിച്ചുവെന്നാണു കുട്ടികള്‍ പരാതിപ്പെട്ടിരിക്കുന്നത്.

അതേസമയം ആരെയും നിര്‍ബന്ധിച്ചു പ്രതിജ്ഞയെടുപ്പിച്ചതായി അറിവില്ലെന്ന് സംസ്ഥാന വനിതാ ശിശുക്ഷേമ മന്ത്രി യശോമതി താക്കുര്‍ പറഞ്ഞു. വാധ്രയില്‍ 24 വയസുള്ള വനിതാ അധ്യാപികയെ മുന്‍കാമുകന്‍ തീവച്ചു കൊന്ന സംഭവം കണക്കിലെടുത്താവാം കോളജ് അധികൃതര്‍ ഇത്തരത്തില്‍ പ്രതിജ്ഞയെടുപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK