പ്രണയബന്ധത്തിന് തടസ്സം നിന്നു: വനിതാ പൊലീസുകാരിയെ 15 വയസുകാരിയായ മകളും കാമുകനും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്നു

arya antony February 16, 2020

ഗാസിയാബാദ്: വനിതാ പൊലീസുകാരിയെ 15 വയസുകാരിയായ മകളും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. തങ്ങളുടെ പ്രണയബന്ധത്തില്‍ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് അമ്മയെ മകളും കാമുകനും ചേര്‍ന്ന് വകവരുത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ട്രിംഗ് ഉപയോഗിച്ചാണ് അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ബീഹാറില്‍ നിന്ന് മരണപ്പെട്ട കോണ്‍സ്റ്റബിളിന്‍റെ ഭര്‍ത്താവ് മടങ്ങിയെത്തിയപ്പോഴാണ് ബോധരഹിതയായി ഭാര്യയെ കണ്ടത്. തുടര്‍ന്ന് സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുള്ളില്‍ മരണം സംഭവിച്ചിരുന്നു. കൊലപാതകം നടത്തിയ മകളെയും കാമുകനെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഗാസിയാബാദിനെ ബ്രിജ് വിഹാര്‍ കോളനിയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നും ഹെഡ് കോണ്‍സ്റ്റബിള്‍ ആയ പൊലീസുകാരിയാണെന്നും മരിച്ചതെന്നും എസ്പി മനീഷ് മിശ്ര പറഞ്ഞു.

Read more about:
RELATED POSTS
EDITORS PICK