പന്ത്രണ്ട് വയസുകാരിയെ നാല് സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു

Harsha February 17, 2020

പുതുച്ചേരിയില്‍ പന്ത്രണ്ടുകാരിയെ നാലു സഹപാഠികള്‍ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. പ്രതികളായ നാല് ആണ്‍കുട്ടികളും പന്ത്രണ്ടുവയസ്സുകാരാണ്. പോലീസ് നാലുപേരെയും പിടികൂടി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനുമുമ്പില്‍ ഹാജരാക്കി.

ജുവൈനല്‍ ഹോമില്‍ രണ്ടുദിവസം പാര്‍പ്പിച്ച ഇവരെ കഴിഞ്ഞദിവസം ജാമ്യത്തില്‍ വിട്ടയച്ചു. സ്‌കൂള്‍പരിസരത്തുവെച്ചാണ് പെണ്‍കുട്ടിയെ സഹപാഠികള്‍ ലൈംഗികമായി ഉപദ്രവിച്ചത്.

വീട്ടിലെത്തിയപ്പോള്‍ കുട്ടി ഈ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ബാലപീഡന നിരോധന നിയമ(പോക്‌സോ)പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇരയ്ക്കും പ്രതികള്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് പോലീസ് അറിയിച്ചു.

Tags:
Read more about:
EDITORS PICK