പ്രണയബന്ധം: ആറ്റിങ്ങലിൽ വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അയൽവാസിയായ ​ഗൃ​ഹനാഥൻ തൂങ്ങി മരിച്ചു

arya antony February 17, 2020

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ആറ്റിങ്ങൽ കടുവയിൽ സ്വദേശികളായ സന്തോഷും ശാന്തികൃഷ്ണയുമാണ് മരിച്ചത്. കൊലപാതത്തിന്റെ കാരണം വ്യക്തമല്ല. മറ്റ് കുറിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് അയൽവാസികളുടെ മൊഴി കിട്ടിയതായി പൊലീസ് പറഞ്ഞു. ഇത് ഇരുവീട്ടിലും പ്രശ്നമായപ്പോൾ റസിഡൻസ് അസോസിയേഷൻ ഇടപെട്ടിരുന്നു. സംഭവത്തില്‍ ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സന്തോഷും ശാന്തികൃഷ്ണയും അയൽവാസികളാണ്. ശാന്തികൃഷ്ണയുടെ ഭർത്താവ് വിദേശത്താണ്. രണ്ട് മക്കളും പഠിക്കാൻ പോയിരുന്ന സമയത്താണ് സന്തോഷ് ശാന്തികൃഷ്ണയുടെ വീട്ടിലെത്തിയത്. സന്തോഷിന്റെ ഭാര്യയും കുട്ടികളും ബന്ധുവിട്ടീൽ പോയിരുന്നു. ശാന്തികൃഷ്ണയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം സന്തോഷ് പുതുതായി നിർമ്മിക്കുന്ന വീട്ടിൽ തൂങ്ങി മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

Read more about:
RELATED POSTS
EDITORS PICK