പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനെന്ന് ഭദ്രന്‍, പഴയ മോഹന്‍ലാലിന് എന്തുപറ്റിയെന്ന് അറിയില്ല

Sruthi February 17, 2020

പുതുതലമുറയുടെ ഇഷ്ട തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനെ അഭിനന്ദിച്ച് പ്രശസ്ത സംവിധായകന്‍ ഭദ്രന്‍. പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരനാണെന്ന് ഭദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ നടന്ന സിപിസി അവാര്‍ഡ് വേദിയിലാണ് ശ്രദ്ധേയമായ വാക്കുകള്‍ ഭദ്രന്‍ പറഞ്ഞത്.

കഴിഞ്ഞ വര്‍ഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ശ്യാം പുഷ്‌കരന്‍ ഏറ്റുവാങ്ങി. പുരസ്‌കാര വേദിയില്‍ തന്റെ പ്രിയ നടന്‍ മോഹന്‍ലാലിനെക്കുറിച്ചും ഭദ്രന്‍ സംസാരിക്കുകയുണ്ടായി. പഴയ മോഹന്‍ലാലിന് എന്തു സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്.

പക്ഷെ അത് മോഹന്‍ലാലിന്റെ കുഴപ്പമല്ലെന്നും ഭദ്രന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറവും ഭദ്രന്റെ എക്കാലത്തെയും ഹിറ്റ് ആടുതോമ ആഘോഷിക്കപ്പെടുന്നു. 25ാം വാര്‍ഷികത്തില്‍ സ്ഫടികത്തിന്റെ 4k വേര്‍ഷന്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഭദ്രന്‍.

Read more about:
EDITORS PICK