കൊറോണ മാംസാഹാരികളെ ശിക്ഷിക്കാനായി പിറവി കൊണ്ട അവതാരം:വിചിത്ര വാദവുമായി ഹിന്ദു മഹാസഭ

Harsha February 17, 2020

കൊറോണ ഒരു വൈറസല്ലെന്നും മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരമാണെന്നും ഹിന്ദു മഹാസഭ. കൊറോണ ഒരു വൈറസല്ല, മറിച്ച് പാവപ്പെട്ട ജീവികളുടെ സംരക്ഷണത്തിനുള്ള അവതാരമാണെന്നും അഖിലേന്ത്യാ ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് സ്വാമി ചക്രപാണി പറഞ്ഞു.

അവരെ ഭക്ഷിക്കുന്നയാള്‍ക്ക് മരണത്തിന്റെയും ശിക്ഷയുടെയും സന്ദേശം നല്‍കാന്‍ അവര്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊറോണ ബാധയില്‍ നിന്ന് രക്ഷനേടാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് കൊറോണയുടെ ഒരു വിഗ്രഹം സൃഷ്ടിക്കുകയും മാപ്പപേക്ഷിക്കുകയും വേണമെന്നാണ് ചക്രപാണി പറയുന്നത്. ഒപ്പം എല്ലാ മാംസാഹാരികളായ ചൈനീസ് പൗരന്മാരും ഭാവിയില്‍ നിരപരാധികളായ ഏതെങ്കിലും സൃഷ്ടികളെ ഉപദ്രവിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.താന്‍ പറഞ്ഞത് പിന്തുടര്‍ന്നാല്‍ കൊറോണ അതിന്റെ ലോകത്തേക്ക് മടങ്ങിപ്പോകുമെന്നുമാണ് ചക്രപാണി പറയുന്നത്.

ഇന്ത്യയില്‍ ഇതിനകം മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യക്കാര്‍ കൊറോണയെ പേടിക്കേണ്ടതില്ലെന്നാണ് ചക്രപാണിയുടെ പക്ഷം.പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാർക്ക് കൊറോണ ബാധിക്കില്ലെന്നാണ് ചക്രപാണിയുടെ അഭിപ്രായം

Read more about:
EDITORS PICK