സ്വന്തമായി ആര്‍ക്കും അഭിപ്രായം പറയാനാകുന്നില്ല, രജിത് കുമാറിന് കപ്പ് കൊടുത്ത് പരിപാടി നിര്‍ത്താനാകുമോ? വിമര്‍ശിച്ച് ദിയ സന

Sruthi February 17, 2020

ബിഗ് ബോസ് സീസണ്‍ ടൂവിന്റെ മത്സരം ചൂടാകുന്നു. കണ്ണിന് അസുഖം ബാധിച്ച് പലരും പുറത്തേക്ക് പോയി. കഴിഞ്ഞ തവണത്തെ ബിഗ് ബോസ് പോലെ ഒരു ത്രില്ലിങ് ഷോയായി ഈ സീസണ്‍ മാറുന്നില്ല എന്നത് പൊതുവെയുള്ള വിലയിരുത്തലാണ്. പല വിമര്‍ശനങ്ങളും സീസണ്‍ ടൂവിനു നേരെ ഉയരുന്നു. ബിഗ് ബോസ് സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി ദിയ സന വിമര്‍ശനവുമായി രംഗത്തെത്തി.

പരിപാടിയുമായി ബന്ധപ്പെട്ട് രജിത് കുമാറിന്റെ ഫാന്‍സ് നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെയാണ് ദിയ സന തുറന്നടിക്കുന്നത്. പുള്ളിക്ക് എത്രയും പെട്ടെന്ന് കപ്പ് കൊടുത്തുവിടുന്നതാണ് നല്ലത്. മറ്റുള്ളവര്‍ക്ക് അത്രയും ബുദ്ധിമുട്ടാണ്. മഞ്ജു ചേച്ചിയുടേയും അമ്മയുടേയും ഫുക്രുവിന്റെ വീട്ടുകാരുടേയുമൊക്കെ അവസ്ഥ ദയനീയമാണ്. അവരെയൊക്കെ എന്തിനാണ് അപമാനിക്കുന്നതെന്നും ദയ ചോദിക്കുന്നു.

കഴിഞ്ഞ പ്രാവശ്യം ബിഗ് ബോസില്‍ ഇത്തരത്തിലുള്ള സംഭവങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ദിയ സന പറയുന്നു. ഒരാള്‍ക്കും സ്വന്തം അഭിപ്രായം പറയാനാവുന്നില്ല. മോഹന്‍ലാലിന്റെ പേജില്‍ വരെ മോശം കമന്റുകളാണ്. ആദ്യമായാണ് ലാലേട്ടന്‍ വളരെ നിഷ്പക്ഷമായി സംസാരിച്ചത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെക്കുറിച്ചായിരുന്നു ദിയ പറഞ്ഞത്. ഇടപെടാന്‍ കഴിയാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. രജിത് കുമാറിന്റെ ഫാന്‍സാണ് അദ്ദേഹത്തിന്റെ പേജില്‍ മോശം കമന്റുകളുമായി എത്തുന്നത്. നിങ്ങളൊക്കെ എന്താണ് അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ലാലേട്ടനെ വരെ വെല്ലുന്ന തരത്തില്‍ പിആര്‍ വര്‍ക്ക് നടക്കുകയാണെന്നും ദിയ സന പറയുന്നു.

Read more about:
EDITORS PICK