കാശി-മഹാകല്‍ എക്‌സ്പ്രസില്‍ ശിവപ്രതിഷ്ഠ: റെയില്‍വേക്കെതിരെ രൂക്ഷവിമര്‍ശനം

Harsha February 17, 2020

വാരാണസിയില്‍ നിന്നും ഫെബ്രുവരി 20 മുതല്‍ യാത്ര ആരംഭിക്കുന്ന മൂന്നാമത്തെ സ്വകാര്യ തീവണ്ടിയായ കാശി- മഹാകല്‍ എക്‌സ്പ്രസില്‍ ശിവപ്രതിഷ്ഠ. കാശി മഹാകല്‍ എക്‌സ്പ്രസിലെ ബി ഫൈവ് കോച്ചിലെ 64ാം സീറ്റ് നമ്പറിലാണ് ചെറുക്ഷേത്രം തയാറാക്കിയിട്ടുള്ളത്. ഇതിന്റെ ചിത്രങ്ങള്‍ റെയില്‍വേ അധികൃതര്‍ പുറത്തുവിട്ടു

ഇന്‍ഡോറിന് സമീപത്തെ ഓംങ്കാരേശ്വര്‍, ഉജ്ജയിനിലെ മഹാകലേശ്വര്‍, വാരാണസിയിലെ കാശി വിശ്വനാഥ് എന്നീ തീര്‍ഥാടന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന തീവണ്ടിയാണിത്. ഫെബ്രുവരി 16 ന് പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.

സ്ഥിരമായി ഈ സീറ്റ് ശിവ പ്രതിഷ്ഠക്കായി നീക്കിവെക്കും. വിശേഷാല്‍ ദിവസങ്ങളില്‍ പ്രത്യേക പൂജ ഒരുക്കാനും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.

അതേസമയം, റെയില്‍വേയുടെ പുതിയ നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യം വെക്കുന്നതാണ് ഇതെന്നും ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ സുരക്ഷയാണ് ആദ്യം ഉറപ്പാക്കേണ്ടതെന്നും പറഞ്ഞാണ് വിമര്‍ശനം.

Read more about:
EDITORS PICK