ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ മലയാളി യുവാവ് മരിച്ചു

Sruthi February 17, 2020

ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ 32കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസമാണ് ദുബായിലെ ഒരു ഫഌറ്റില്‍ തീപിടിത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീ ഉണ്ടാകാന്‍ കാരണമായത്. തീയില്‍ അകപ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് യുവാവിന് ഗുരുതരമായി പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ അനില്‍ നിനാന്‍ ചികിത്സയിലായിരുന്നു.

പൊള്ളലേറ്റ ഭാര്യ നീനുവിന്റെ ആരോഗ്യം മെച്ചപ്പെട്ടെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരം. യുവതിയുടെ ആരോഗ്യം തിരിച്ചുപിടിച്ചെങ്കിലും ഭര്‍ത്താവ് മരിച്ച വിവരം അറിയിക്കുക എന്നത് വളരെ ബുദ്ധിമുട്ടായ കാര്യമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അതിലും വലിയ ആഘാതമാണ് യുവതിക്ക് ഉണ്ടായത്.

ഇവര്‍ക്ക് നാല് വയസുകാരനായ മകനുമുണ്ട്. ഷെയ്ക്ക് ഖലീഫ ജനറല്‍ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരുന്നത്.

Read more about:
RELATED POSTS
EDITORS PICK