ഒരു പെട്ടി വളയ്ക്ക് വേണ്ടി അമ്മയുമായി വഴക്കിട്ടു: പെണ്‍കുട്ടി ഫിനോയില്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: മനംനൊന്ത അമ്മ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി

arya antony February 17, 2020

മുംബൈ: വള വാങ്ങി നൽകാത്തതിന് അമ്മയുമായി വഴക്കിട്ട പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വീട്ടുകാരുടെ കണ്‍മുമ്പില്‍വെച്ചാണ് പെണ്‍കുട്ടി ഫിനോയില്‍ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മുംബൈയിലെ ഓഷിവര മേഖലയിലെ ലോഖന്ദ്വാല മാര്‍ക്കറ്റിന് സമീപം ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഇതില്‍ മനംനൊന്ത അമ്മ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി.

ഒരു പെട്ടി വളയ്ക്ക് വേണ്ടിയാണ് പ്രിയയും അമ്മ സാഷി കോമള്‍ സാഗറും തമ്മില്‍ വഴക്കിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്‍ന്ന് വീട്ടുകാരുടെ മുമ്പില്‍ വെച്ച് പെണ്‍കുട്ടി ഫിനോയില്‍ കുടിച്ചു. പ്രിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബന്ധുക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ നിലയില്‍ സാഷിയെ കണ്ടെത്തിയത്.

Read more about:
EDITORS PICK