നിര്‍ഭയ കേസ്: മാര്‍ച്ച് മൂന്നിന് പ്രതികളെ തൂക്കിലേറ്റും

Sruthi February 17, 2020

അമ്മയുടെ പ്രാര്‍ത്ഥന വെറുതെയായില്ല, നിര്‍ഭയ കേസില്‍ പുതിയ മരണ വാറണ്ട്. നിര്‍ഭയ കേസില്‍ പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ച് പാട്യാല കോടതി. മാര്‍ച്ച് മൂന്നിന് പ്രതികളുടെ വധശിക്ഷ നടപ്പാക്കും. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്ക് പ്രതികളെ തൂക്കിലേറ്റാനാണ് ഉത്തരവ്.

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത്.

കേസില്‍ പ്രതികള്‍ക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാല്‍ ദയാ ഹര്‍ജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകള്‍ സ്‌റ്റേ ചെയ്യുകയായിരുന്നു.

Tags:
Read more about:
EDITORS PICK