സംവിധായികയുടെ കുപ്പായമണിഞ്ഞ് രമ്യ നമ്പീശന്‍

Harsha February 17, 2020

നായിക എന്ന നിലയില്‍ മാത്രമല്ല ഗായിക എന്ന നിലയിലും കഴിവ് തെളിയിച്ചയാളാണ് രമ്യ നമ്പീശന്‍. ആനചന്തം എന്ന ജയറാം ചിത്രത്തിലൂടെ മലയാളസിനിമയില്‍ കാലുക്കുത്തിയ രമ്യ മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ നടിയെ ആക്രമിച്ച സംഭവത്തില്‍ നിലപാട് വ്യക്തമാക്കിയതോടെ താരത്തിന് മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞു.എന്നാല്‍ തമിഴില്‍ മികച്ച അവസരങ്ങള്‍ രമ്യയെ തേടിയെത്തി.

എന്നാല്‍ അടുത്തിടെ ഇറങ്ങിയ ആഷിക് അബു ചിത്രം വൈറസ്, കുഞ്ചാക്കോ ബോബന്‍ ചിത്രം അഞ്ചാംപാതിര എന്നിവയിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരവിനൊരുങ്ങുകയാണ് താരം.

അടുത്തിടെയാണ് താരം സ്വന്തമായി യുട്യൂബ് ചാനല്‍ തുടങ്ങിയത്. രമ്യ നമ്പീശന്‍ എന്‍കോര്‍ എന്ന ചാനല്‍ നല്ലനിലയില്‍ സ്വീകരിക്കപ്പെട്ടു. അതിനുപിന്നാലെ ഇതാ സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുകയാണ് നടി.

സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണ് ആദ്യ ഹ്രസ്വചിത്രം. അണ്‍ഹൈഡ് എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നതും രമ്യ തന്നെ.
രമ്യയുടെ സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യനാണ് സംഗീതം ഒരുക്കിയത്. യൂ ട്യൂബ് ചാനല്‍ വിഡിയോകള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് ഹ്രസ്വചിത്ര മേഖലയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് താരം പറയുന്നു.

Read more about:
EDITORS PICK