ക്ഷമ ചോദിച്ച് ഷെയ്ന്‍ നിഗം വീണ്ടും, കരാര്‍ പ്രകാരമുള്ള ബാക്കി തുക വേണ്ടെന്ന് താരം

Sruthi February 17, 2020

തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ചിത്രീകരണം മുടങ്ങിയ വെയില്‍ ചിത്രത്തിന്റെ നിര്‍മാതാവിനോട് നടന്‍ ഷെയ്ന്‍ നിഗം. ചിത്രത്തിന്റെ നിര്‍മാതാവ് ജോബി ജോര്‍ജിന് ഷെയ്ന്‍ നിഗം കത്തയച്ചു. വെയില്‍ സിനിമ പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്നും ഷെയ്ന്‍ പറഞ്ഞു.

പ്രോഡ്യൂസേഴ്‌സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി ജോര്‍ജ് മറുപടി നല്‍കി. നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭനയിക്കാം. കരാര്‍ പ്രകാരമുള്ള 40 രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന്‍ കത്തിലൂടെ അറിയിച്ചു.

അമ്മയുമായി ചര്‍ച്ച നടത്തിയ പ്രോഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നിലപാടുകളാണ് കഴിഞ്ഞ ദിവസം അറിയിച്ചത്. തുടര്‍ന്ന് അമ്മയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

Tags:
Read more about:
EDITORS PICK