മരണം വിളിച്ചു വരുത്തും ‘സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്’:മുന്നറിയിപ്പുമായി കേരളാപൊലീസും

Harsha February 17, 2020

ഐസ് ബക്കറ്റ് ചലഞ്ചിനും ബോട്ടില്‍ ചലഞ്ചിനും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മറ്റൊ ചലഞ്ച് കൂടി. ‘സ്‌കള്‍ ബ്രേക്കര്‍ ചലഞ്ച്’. ടിക്ടോക് പോലുള്ള സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളിലൂടെ വൈറലായിക്കാണ്ടിരിക്കുന്ന ഈ ചലഞ്ച് അപകടകാരിയാണ്. തലയോട്ടി പിളര്‍ന്ന് മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

മൂന്ന് പേരാണ് ചലഞ്ചില്‍ പങ്കെടുക്കുന്നത്. ഒരാള്‍ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടുപേര്‍ നില്‍ക്കും. ശേഷം അവര്‍ മുകളിലോട്ട് ചാടും. അതിനുശേഷം നടുവില്‍ നില്‍ക്കുന്നയാള്‍ മുകളിലേക്ക് ചാടുമ്പോള്‍ സൈഡിലുള്ള രണ്ടുപേര്‍ തങ്ങളുടെ കാലുകള്‍ ഉപയോഗിച്ച് ആ വ്യക്തിയെ നിലത്ത് വീഴ്ത്തുന്നതാണ് ചലഞ്ച്. പുറവും തലയും ഇടിച്ചാണ് ഇയാള്‍ നിലത്ത് വീഴുക.

കേരള പൊലീസും ചലഞ്ചിനെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ബോധവല്‍കരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

Read more about:
EDITORS PICK