റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യവൈഫൈ സേവനം നിര്‍ത്തുന്നു:അറിയിപ്പുമായി ഗൂഗിള്‍

Harsha February 18, 2020

റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം അവസാനിപ്പിക്കുകയാണെന്ന് ഗൂഗിള്‍. മൊബൈല്‍ ഡാറ്റ പ്ലാനുകള്‍ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിലയിലെത്തിയെന്നും സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നല്‍കുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടെന്ന് തോന്നുന്നില്ലെന്നും ഗൂഗിള്‍ അറിയിച്ചു.

ഏകദേശം നാന്നൂറോളം റെയില്‍വെ സ്റ്റേഷനുകളിലും ആയിരക്കണക്കിന് പൊതു സ്ഥലങ്ങളിലുമാണ് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ ഗൂഗിള്‍ സൗജന്യ സേവനം രാജ്യത്ത് നല്‍കിയത്. ഈ വര്‍ഷത്തില്‍ തന്നെ സൗജന്യ സേവനം അവസാനിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.

സൗജന്യ വൈഫൈ പദ്ധതിയുമായി സഹകരിച്ച ഇന്ത്യന്‍ സര്‍ക്കാരിനും ഇന്ത്യന്‍ റെയില്‍വേയ്ക്കും നന്ദി അറിയിക്കുന്നതായി സീസര്‍ സെന്‍ഗുപ്ത പറഞ്ഞു.

Tags: ,
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT