യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നു, യാത്രാപ്രേമിയെ ജീവിതത്തില്‍ കിട്ടിയതും ഭാഗ്യം, ഗായിക ജ്യോത്സന പറയുന്നു

സ്വന്തം ലേഖകന്‍ February 19, 2020

മലയാള പിന്നണി ഗാനരംഗത്ത് വീണ്ടും സജീവമായിരിക്കുകയാണ് ജ്യോത്സന. ഒരിടവേള എടുത്തെങ്കിലും സ്വന്തമായ ശൈലിയും മ്യൂസിക് ബാന്‍ഡും തുടങ്ങാന്‍ ജ്യോത്സനയ്ക്ക് സാധിച്ചു. ജ്യോത്സനയ്ക്ക് നിന്നു തിരിയാന്‍ സമയമില്ല. സ്‌റ്റേജ് ഷോകളും മറ്റും തിരക്കേറുകയാണ്. പാട്ടിനെ പോലെ തന്നെ ജ്യോത്സനയ്ക്ക് മറ്റൊരു ഇഷ്ടം കൂടിയുണ്ട്. അത് യാത്രകളാണ്.

ചെറുപ്പം മുതലേ യാത്രകളോട് പ്രിയം കൂടുതലാണ്. വിവാഹശേഷവും അക്കാര്യത്തില്‍ പിന്നോട്ടല്ല. ഭര്‍ത്താവ് ശ്രീകാന്തും യാത്രാ പ്രേമിയാണ്. ഇതിനോടകം ലോകത്തെ പല സ്ഥലങ്ങളും ജ്യോത്സന ചുറ്റികറങ്ങി കഴിഞ്ഞു. ചെറുപ്പം മുതലേ ഹിസ്റ്ററി വിഷയമാണ് ഇഷ്ടം. പഴയ കഥകളും ചരിത്രങ്ങളും അറിയാനും കാണാനും ഇഷ്ടം കൂടുതലായിരുന്നു. പാഠങ്ങളില്‍ കണ്ട ചിത്രങ്ങള്‍ അന്നേ മനസില്‍ സൂക്ഷിച്ചുവെച്ചു. അവിടെയൊക്കെ പോകണം എന്നായിരുന്നു ലക്ഷ്യം.

മ്യൂസിക്കിന്റെ ഭാഗമായി പല സ്ഥലങ്ങളിലും പോയിട്ടുണ്ട്. അതുകൂടാതെ വര്‍ഷം ഒരു യാത്ര പ്ലാന്‍ ചെയ്യാറുണ്ടെന്ന് ജ്യോത്സന പറയുന്നു. പോകുന്ന സ്ഥലത്തെക്കുറിച്ച് നന്നായി പഠിക്കും. അവിടുത്തെ സംസ്‌കാരം സ്ഥലങ്ങള്‍ എല്ലാ പഠിച്ചശേഷമേ യാത്ര പോകാറുള്ളൂ. ലോക്കല്‍ താമസസൗകര്യങ്ങളും മിക്കതും തെരഞ്ഞെടുക്കാറുള്ളത്. അവരുമായി കൂടുതല്‍ ഇടപഴകാന്‍ അത് സഹായിക്കാറുണ്ട്.

യുഎസ്, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, മലേഷ്യ,മിഡിലിസ്റ്റ്, സിങ്കപൂര്‍, ആഫ്രിക്ക, ബോട്‌സ്വാന,ഇറ്റലി, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തുകഴിഞ്ഞു. ഇറ്റലിയാണ് ഏറെ ഇഷ്ടപ്പെട്ട സ്ഥലമെന്ന് ജ്യോത്സന പറയുന്നു. വെനീസ് അതിമനോഹരമായ സ്ഥലമാണ്.

നമ്മള്‍ യാത്രകള്‍ റോഡിലൂടെയാണ് നടത്തുന്നത്. എന്നാല്‍ വെനീസില്‍ എല്ലായിടത്തും ബോട്ടിലാണ് സഞ്ചാരം. കായലിനു നടുവില്‍ ഉര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളുടെ നഗരമാണ് വെനീസ്.

സൗന്ദര്യം കൂടിയ നഗരമായി എനിക്കുതോന്നിയത് സ്വിറ്റ്‌സര്‍ലന്‍ഡ് ആണ്. മഞ്ഞുമലകളും പച്ചപ്പും നിറഞ്ഞ അതിമനോഹരമായ ഇടങ്ങള്‍. ഗ്രീസ്, ക്രോയേഷ്യ, ചെക്ക് റിപ്പബ്ലിക്, ജപ്പാന്‍, റഷ് എന്നിവിടങ്ങളിലാണ് ഇനി പോകാനുള്ളത്. അവിടേക്കുള്ള യാത്രകള്‍ സഫലമാകട്ടേയെന്ന് ആഗ്രഹിക്കുന്നുവെന്ന് ജ്യോത്സന പറയുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK