മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ അമ്മ കടിച്ചു:ഇരുവരും അറസ്റ്റില്‍

Harsha February 19, 2020

മകനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ അമ്മ കടിച്ചു. സംഭവത്തെ തുടര്‍ന്ന് മകനൊപ്പം 45കാരിയായ അമ്മയെയും അറസ്റ്റ്റ്റ് ചെയ്തു. സംഭവത്തില്‍ കഴിഞ്ഞ ദിവസം വിചാരണ തുടങ്ങി. ദുബായ് അല്‍ വര്‍ഖയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

സഹോദരി ഭര്‍ത്താവിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ തെരഞ്ഞാണ് പൊലീസ് ഇവരുടെ വീട്ടിലെത്തിയത്. 22കാരനായ പ്രതി അപ്പോള്‍ വീടിന് മുന്നില്‍ തന്നെയുണ്ടായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഇയാളോട് വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ വഴങ്ങിയില്ല. ഇതേതുടര്‍ന്ന് കൈവിലങ്ങ് അണിയിക്കാന്‍ പൊലീസുകാരന്‍ പ്രതിയുടെ വീട്ടുകാരുടെ സഹായം തേടി. എന്നാല്‍ ഇതുകണ്ട് അമ്മ പൊലീസുകാരെ തടയാന്‍ ശ്രമിക്കുകയും ഒരു ഉദ്യോഗസ്ഥന്റെ കയ്യില്‍ കടിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് ഇവരെയും അറസ്റ്റ് ചെയ്തു.

Tags:
Read more about:
RELATED POSTS
EDITORS PICK