ഓര്‍മ്മയില്ലേ ഇവനെ.. ലാന്‍ഡ്‌ലൈന്‍ ഡയല്‍ സെല്‍ഫോണ്‍ വരുന്നു

Sruthi February 20, 2020

പഴയ ലൈന്‍ഡ്‌ലൈന്‍ ഫോണ്‍ ഓര്‍മ്മയില്ലേ. നമ്പറുകള്‍ കറക്കി കുത്തി… ഇന്ന് അത് കാണുമ്പോള്‍ കൗതുകമാണ്. പഴയ ലാന്‍ഡ്‌ലൈന്‍ ഡയല്‍ ഉപയോഗിച്ചുള്ള മൊബൈല്‍ ഫോണും ഇറക്കി. നാസയുടെ സ്‌പെയ്‌സ് എഞ്ചിനീയറായ ജസ്റ്റിന്‍ ആപ്റ്റ് ആണ് ഫോണ്‍ ഉണ്ടാക്കിയത്.

ഡയല്‍ ചെയ്യുന്ന പഴയ ലാന്‍ഡ് ലൈനിന്റെ മാതൃകയില്‍ ഒരു സെല്‍ഫോണ്‍ സൃഷ്ടിച്ചിരിക്കുകയാണ്. റോട്ടറി സെല്‍ഫോണ്‍ എന്നാണ് പേര്. തനിക്കു കിട്ടിയ ഒരു പഴയ ലാന്‍ഡ്‌ലൈന്‍ ഫോണിന്റെ ഡയലര്‍ പ്രയോജനപ്പെടുത്തിയാണ് ആപ്റ്റ് തന്റെ പുതിയ ഫോണ്‍ ഉണ്ടാക്കിയത്.

വേണ്ട ചിപ്പുകളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. എല്ലാം ഉചിതമായ 3ഡി പ്രിന്റഡ് ബോക്‌സിനുള്ളില്‍ പിടിപ്പിച്ച ശേഷം അതിനുമുകളില്‍ ഒരു ഡയലും പിടിച്ചിരിക്കുകയാണ്. വേണ്ട നമ്പറിനുള്ളില്‍ വിരല്‍ വെച്ച് കറക്കിയാണ് ഡയല്‍ ചെയ്യുന്നത്.

കൂടെ ഒരു ആന്റിനയും ഘടിപ്പിച്ചിട്ടുണ്ട്. ഫോണിനു പിന്നിലായി ഒരു ചെറിയ ഇഇങ്ക് ഡിസ്‌പ്ലേയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലാണ് മിസ്ഡ് കോള്‍ തുടങ്ങിയ വിവരങ്ങള്‍ കാണാനാകുക. നെറ്റ്‌വര്‍ക്കിന്റെ ശേഷി കാണിക്കാന്‍ 10 എല്‍ഇഡി ലൈറ്റുകളും പിടിപ്പിച്ചിട്ടുണ്ട്. സെല്‍ഫോണിലെ സിഗ്‌നല്‍ ബാറുകള്‍ പോലെ, എത്ര എല്‍ഇഡി തെളിയുന്നു എന്നതില്‍ നിന്ന് എന്തുമാത്രം സിഗ്‌നല്‍ ലഭിക്കുന്നു എന്നും മനസ്സിലാക്കാനാകുന്നു.

Tags:
Read more about:
RELATED POSTS
EDITORS PICK
ENTERTAINMENT