ദിലീപിനൊപ്പം മകൾ മഹാലക്ഷ്‌മി:ചിത്രം ഏറ്റെടുത്ത് ആരാധകർ

Harsha February 21, 2020

ദിലീപ് – കാവ്യ ദമ്പതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ പങ്കുവെയ്ക്കാറുള്ളു. ക്രിസ്തുമസിന് സാന്റാക്‌ളോസിന്റെ വേഷത്തില്‍ ഇരുവരും എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഏറെ സന്തോഷത്തോടെയാണ് ആ ചിത്രം ഏറ്റെടുത്തത്. ഇപ്പോഴിതാ മഹാലക്ഷ്മിക്കൊപ്പമുള്ള ദിലീപിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

നാദിര്‍ഷാ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തില്‍ ഉര്‍വശി ആണ് ദിലീപിന്റെ നായിക. ഉര്‍വശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്.

ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Tags:
Read more about:
EDITORS PICK