‘മര്യാദയ്ക്ക് പെരുമാറണം’: ആരാധകനോട് ദേഷ്യപ്പെട്ട് സാമന്ത അക്കിനേനി

Harsha February 21, 2020

ക്ഷേത്ര സന്ദര്‍ശനത്തിനിടെ അനുവാദമില്ലാതെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ച ആരാധകനെ താക്കീത് ചെയ്ത് നടി സാമന്ത അകിനേനി.സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു സമാന്തയുടെ സന്ദര്‍ശനം.

”നോക്കൂ, മര്യാദയ്ക്ക് പെരുമാറണം, എന്റെ ചിത്രങ്ങള്‍ എടുക്കരുത്”- എന്നായിരുന്നു സാമന്തയുടെ പ്രതികരണം.

വീഡിയോ കാണാം

ക്ഷേത്രത്തിന്റെ പടികള്‍ കയറുന്നതിനിടെ ഒരാള്‍ പിറകെ ഓടിവരികയും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലായിരുന്നു സംഭവം

Read more about:
EDITORS PICK