മസില്‍ പെരുപ്പിച്ച് നമ്മടെ സ്വന്തം ടൊവിനോ, ഫോട്ടോ കാണാം

Sruthi February 21, 2020

മലയാളത്തില്‍ തിരക്കേറുന്ന നടനാണ് ടൊവിനോ തോമസ്. ഇപ്പോള്‍ ജിമ്മില്‍ പോയി മസില്‍ പെരുപ്പിച്ചിരിക്കുകയാണ് താരം. ജിമ്മില്‍ സ്ട്രെച്ചിങ് ചെയ്യുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

പുരുഷു എന്നെ അനുഗ്രഹിക്കണം എന്ന കാപ്ഷനാണ് ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. പുതിയ ചിത്രം ‘മിന്നല്‍ മുരളി’ക്കായുള്ള മേക്കോവറിലാണ് താരം എന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം താരം കുറിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ചിത്രങ്ങള്‍. നടന്‍ ജോജു ജോര്‍ജ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിന് കമന്റുകളുമായി എത്തിയിട്ടുണ്ട്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയില്‍ ഒരു നാടന്‍ സൂപ്പര്‍ ഹീറോ ആയാണ് ടൊവിനോ വേഷമിടുന്നത്. ഫോറന്‍സിക് ആണ് ടൊവിനോയുടെതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Read more about:
EDITORS PICK