‘അവര്‍ എന്റെ ഗാനത്തെ നശിപ്പിച്ച് കളഞ്ഞു,എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല’

Harsha February 22, 2020

റീമിക്സുകള്‍ ഒരിക്കലും യഥാര്‍തഥ ഗാനത്തിന് പകരമാകുന്നില്ലെന്ന് എ ആര്‍ റഹ്മാന്‍. ‘1948 എര്‍ത്ത്’ എന്ന ചിത്രത്തിലെ താന്‍ ഒരുക്കിയ ‘ഈശ്വര്‍ അള്ളാ’ എന്ന ഇഷ്ടഗാനത്തെ റീമിക്സ് ചെയ്ത് കൊന്നുകളഞ്ഞെന്നും അവിടെ തനിക്കൊന്നും ചെയ്യാനായില്ലെന്നും റഹ്മാന്‍ പറഞ്ഞു.

‘ജാവേദ് അക്തര്‍ രചിച്ച എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണ് ‘ഈശ്വര്‍ അള്ളാ’. റീമിക്‌സ് ചെയ്ത് അവര്‍ അതിന്റെ സംഗീതത്തെ കൊന്നുകളഞ്ഞു. നശിപ്പിച്ചു കളഞ്ഞെന്ന് തന്നെ പറയാം. അതിന് വേണ്ടി എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

റീമിക്‌സ് ചെയ്യുമ്പോള്‍ യഥാര്‍ഥ അവകാശികളില്‍ നിന്ന് അനുവാദം വാങ്ങണം. വലിയ തോതില്‍ അധ്വാധിച്ചിട്ടാണ് ഒരോ സംഗീത സംവിധായകനും ഒരു ഗാനം പുറത്തിറക്കുന്നത്.

ഒരുപാട് പേരുടെ അധ്വാനം അതിലുണ്ട്.ആ പരിശുദ്ധ സംഗീതത്തെയാണ് റീമിക്സുകളിലൂടെ ഇല്ലാതാക്കുന്നത്. ചിലപ്പോഴൊക്കെ യഥാര്‍ത്ഥ സംഗീത സംവിധായകന്റെ പേരുപോലും അവര്‍ ക്രെഡിറ്റ് ആയി നല്‍കാറില്ലെന്നും റഹ്മാന്‍ കുറ്റപ്പെടുത്തി

Tags:
Read more about:
EDITORS PICK