ശിവരാത്രിയില്‍ സെറ്റുമുണ്ടുടുത്ത് തിരുവാതിര ചുവടുകളുമായി നടി നവ്യാനായര്‍:ഇത് പഴയ നവ്യ തന്നെയാണെന്ന് ആരാധകര്‍

Harsha February 22, 2020

ശിവരാത്രിയില്‍ തിരുവാതിര ചുവടുകളുമായി നടി നവ്യാ നായര്‍.സെറ്റുസാരിയണിഞ്ഞ് മുടി പിന്നിയിട്ട് തനിനാടന്‍ ലുക്കിലാണ് നടി തിരുവാതിരയ്ക്ക് ചുവടുകള്‍ വെച്ചത്.ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

പ്രാണ എന്ന ചിത്രത്തിന് ശേഷം വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമായ ഒരുത്തിയിലാണ് താരം ഇപ്പോള്‍ ്അഭിനയിക്കുന്നത്.

ചിത്രത്തിന് വേണ്ടിയാണ് നടി തിരുവാതിര ചുവടുകളിട്ടത്. വലിയ ഗ്രൂപ്പിനൊപ്പം തിരുവാതിര ചുവടുകള്‍ വെച്ച താരം ഏവര്‍ക്കുമൊപ്പം നിന്ന് ചിത്രവും പകര്‍ത്തിയിട്ടുണ്ട്. പ്രശസ്ത കൊറിയോഗ്രഫറായ പ്രസന്ന മാസ്റ്ററാണ് തിരുവാതിരയ്ക്ക് ചുവടുകളൊരുക്കിയത്.

നിങ്ങളുടെ ചിരിയ്ക്ക് നിങ്ങള്‍ തന്നെ കാരണക്കാരാകൂ എന്ന തലക്കെട്ടോടെയാണ് താരം തിരുവാതിര ചുവടുകളുടെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

Tags:
Read more about:
EDITORS PICK