ആവശ്യത്തിനും അനാവശ്യത്തിനും പരസ്യം:പ്ലേ സ്റ്റോറില്‍ നിന്ന് 600 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

Harsha February 24, 2020

പരസ്യങ്ങള്‍ ഇട്ട് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്ന ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇത്തരത്തില്‍ 600 ഓളം ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതായും ഗൂഗിള്‍ അറിയിച്ചു.

പരസ്യനയം ലംഘിച്ചതിന് പരസ്യ ധനസമ്പാദന പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ ആഡ് മൊബ്, ഗൂഗിള്‍ ആഡ്മാനേജര്‍ എന്നിവയില്‍ നിന്ന് നിരോധിച്ചതായും സീനിയര്‍ പ്രൊഡക്റ്റ് മാനേജര്‍ പെര്‍ ജോജോര്‍ക്ക് അതിന്റെ സുരക്ഷാ ബ്ലോഗില്‍ വ്യക്തമാക്കി.

വിനാശകരമായ പരസ്യങ്ങള്‍ ഉള്‍പ്പെടെ അസാധുവായ ട്രാഫിക് സൃഷ്ടിക്കാന്‍ കഴിയുന്ന ഉയര്‍ന്നുവരുന്ന ഭീഷണികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ഉപയോക്താക്കളെ സഹായിക്കാന്‍ കൂടുതല്‍ ശ്രമിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി

Read more about:
EDITORS PICK