മറയൂർ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ പിതാവിന്റെ മൃത​ദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ : മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകൾ

arya antony February 24, 2020

ഇടുക്കി: ഇടുക്കി മറയൂരില്‍ വയോധികന്‍റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. 70 കാരന്റെ മൃതദേഹമാണ് മറയൂര്‍ ടൗണില്‍ വഴിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. ‍മൃതദേഹത്തിൽ നിറയെ വെട്ടേറ്റ പാടുകളുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറയൂർ മുന്‍ പഞ്ചായത്ത് അംഗം ഉഷാ തമ്പിദുരയുടെ പിതാവ് മാരിയപ്പന്‍റെ(70) മൃതദേഹമാണ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Read more about:
RELATED POSTS
EDITORS PICK