ക്രിക്കറ്റ് താരവുമായി പ്രണയത്തിൽ?: അനുഷ്ക ഷെട്ടിയുടെ പ്രതികരണം

arya antony February 24, 2020

ഹൈദരാബാദ്: ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്ന വാര്‍ത്ത നിഷേധിച്ച്‌ തെന്നിന്ത്യന്‍ നടി അനുഷ്‌ക ഷെട്ടി. മുപ്പത്തിയെട്ടുകാരിയായ അനുഷ്‌ക ഷെട്ടി ഒരു രഞ്ജി താരവുമായി പ്രണയത്തിലാണെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്‌.

നോര്‍ത്ത ഇന്ത്യക്കാരനായ ഈ താരം സൗത്തിലെ രഞ്ജി ടീമിനു വേണ്ടിയാണ് കളിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാൽ ഈ അടുത്തുതന്നെ വിവാഹ തിയ്യതി പ്രഖ്യാപിക്കുമെന്നും അതു പ്രണയവിവാഹമല്ലെന്നും അനുഷ്‌ക വ്യക്തമാക്കി.

നേരത്തെ ബാഹുബലിയില്‍ ഒപ്പമഭിനയിച്ച പ്രഭാസുമായി അനുഷ്‌ക പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് അനുഷ്‌കയും പ്രഭാസും ഇതു നിഷേധിച്ചു രംഗത്തെത്തി.

Read more about:
EDITORS PICK