‘മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തതില്‍ അത്ഭുതം’:ഒന്നും ചെയ്യാനില്ലാത്ത സിനിമയ്ക്ക് വേണ്ടി സമയം കളയില്ലെന്ന് ഷംന കാസിം

Harsha February 24, 2020

മറ്റ് ഭാഷകളില്‍ ലഭിക്കുന്നത് പോലെയുള്ള നല്ല കഥാപാത്രങ്ങള്‍ തനിക്ക് മലയാളത്തില്‍ കിട്ടുന്നില്ലെന്ന് നടി ഷംന കാസിം. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷംനയുടെ പ്രതികരണം.

‘മറ്റ് ഭാഷകളില്‍ ലഭിക്കുന്നത് പോലെ നല്ല കഥാപാത്രങ്ങള്‍ മലയാളത്തില്‍ ലഭിക്കാത്തതില്‍ എനിക്കെല്ലായ്പ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. അതൊരു ചോദ്യചിഹ്നമാണ്. ജോസഫ് എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയ സാധ്യതയുള്ള റോളാണ് ഇപ്പോള്‍ ചെയ്യുന്നത്. എന്തുകൊണ്ടത് മലയാളത്തില്‍ ചെയ്തു കൂടാ? എനിക്കുത്തരമില്ല. ചിലര്‍ എന്നോട് പറഞ്ഞത് ഞാന്‍ ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതു കൊണ്ടാണെന്നാണ്. ചിലര്‍ പറഞ്ഞത് എന്നെക്കണ്ടാല്‍ മലയാളിയെപ്പോലെയില്ല അതുകൊണ്ടാണെന്നാണ്”.

shamna-kasim

ഇനി അഭിനയ സാധ്യതയുള്ള റോളുകള്‍ മാത്രമേ സ്വീകരിക്കൂ എന്നും ഷംന കാസിം വ്യക്തമാക്കി. അല്ലാതെ ഒന്നും ചെയ്യാനില്ലാത്ത സിനിമയ്ക്ക് വേണ്ടി സമയം കളയാനില്ലെന്നും ഷംന പറഞ്ഞു.

Tags:
Read more about:
EDITORS PICK