ലൂസിഫറിലെ കോപ്പിയല്ലേ:മറുപടിയുമായി സുരേഷ് ഗോപി

Harsha February 24, 2020

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ഇപ്പോഴിതാ കാവല്‍ എന്ന തന്റെ പുതിയ ചിത്രത്തിലെ ഒരു ചിത്രമാണ് താരം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

പൊലീസുകാരനെ മുട്ടുകാല്‍ കൊണ്ട് ഭിത്തിയില്‍ ചവിട്ടി നിര്‍ത്തുന്ന ചിത്രമാണ് ഇന്ന് സുരേഷ് ഗോപി പങ്കുവച്ചത്. ഇതോടെ മോഹന്‍ലാലിന്റെ ലൂസിഫര്‍ സിനിമയിലെ രംഗവുമായി താരതമ്യം ചെയ്ത് ചിത്രത്തിന് താഴെ നിരവധി കമന്റുകളും എത്തി.ഇതിന് മറുപടി നല്‍കി താരം തന്നെ രംഗത്തെത്തി.

ലൂസിഫറിലെ രംഗത്തിന്റെ കോപ്പിയല്ല ഇതെന്നും താന്‍ മുന്‍പ് അഭിനയിച്ച രണ്ടാം ഭാവം എന്ന ചിത്രത്തിലെ രംഗത്തിന് സമാനമാണ് ഇതെന്നും സുരേഷ് ഗോപി പറയുന്നു.

Tags:
Read more about:
EDITORS PICK