ഒമാനില്‍ രണ്ട് സ്ത്രീകള്‍ക്ക് കൊറോണ: ജാഗ്രതാ നിര്‍ദ്ദേശം

Sruthi February 25, 2020

ഒമാനില്‍ രണ്ട് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇറാനില്‍ നിന്നെത്തിയ രണ്ടു സ്ത്രീകള്‍ക്കാണ് രോഗം കണ്ടെത്തിയത്. അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇവരുടെ നില ഭദ്രമാണെന്ന് ഒമാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ബഹ്‌റൈനിലും കുവൈത്തിലും ഇന്നലെയാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ബഹ്‌റൈനില്‍ ഒരാള്‍ക്കും കുവൈത്തില്‍ മൂന്നുപേര്‍ക്കുമാണ് രോഗബാധയുള്ളത്. ഇറാനില്‍ രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും ഉയരുകയാണ്. ഇതോടെ ഇറാനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാന്‍ പാടുള്ളൂ. യാത്ര ഒഴിവാക്കാന്‍ തയ്യാറുള്ളവര്‍ക്ക് ടിക്കര്‌റിനായി നല്‍കിയ മുഴുവന്‍ തുകയും തിരികെ നല്‍കണം. നോണ്‍ റീഫണ്ടബിള്‍ വിഭാഗത്തിലുള്ള വിമാന ടിക്കറ്റുകള്‍ക്ക് പുതിയ തീയതി നല്‍കണം.

Read more about:
RELATED POSTS
EDITORS PICK