ക്യാന്‍സര്‍ ചികിത്സയില്‍ ഗോമൂത്രത്തിന് ഒന്നും ചെയ്യാനില്ല:ഗവേഷണം ധൂര്‍ത്തെന്ന് ചൂണ്ടികാട്ടി കേന്ദ്രത്തിന് കത്തെഴുതി 500 ശാസ്ത്രജ്ഞര്‍

Harsha February 25, 2020

ഗോമൂത്രത്തിനും ചാണകത്തിനും ഔഷധ ഗുണമൊന്നും ഇല്ലെന്നും ഇവയെ കുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നുംഇതൊക്കെ അനാവശ്യ ധൂര്‍ത്താണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് കത്തു നല്‍കി 500 ലേറെ ശാസ്ത്രജ്ഞര്‍.

ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാറാ രോഗങ്ങളെ ഇല്ലാതാക്കാന്‍ ഇവയ്ക്ക് കഴിയുമെന്നത് ഉറപ്പാക്കാന്‍ പഠനങ്ങള്‍ നടത്താന്‍ ഗവേഷകര്‍ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് ശാസ്ത്രജ്ഞന്‍മാരുടെ ഈ കത്തെഴുതല്‍.

ക്യാന്‍സര്‍ ചികിത്സയില്‍ ഗോമൂത്രത്തിന് ഒന്നും ചെയ്യാനില്ലെന്നും വിശ്വാസങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് കാണിക്കുക മാത്രമാണ് ഈ ഗവേഷണം കൊണ്ട് ലക്ഷ്യമിടുന്നതെന്നും ഇതുകൊണ്ട് ശാസ്ത്രീയ നേട്ടങ്ങള്‍ ഒന്നുമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ആയുര്‍വേദ, യോഗ, പ്രകൃതി ചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ശാസ്ത്ര സാങ്കേതിക വകുപ്പാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗോമൂത്രം, ചാണകം എന്നിവയുടെ ഉപയോഗം കൊണ്ട് ക്യാന്‍സര്‍, പ്രമേഹം എന്നിവയ്ക്ക് പുറമേ കാര്‍ഷിക മേഖലയിലെ സാധ്യതകളും തേടിയായിരുന്നു ഗവേഷണം.

Tags:
Read more about:
EDITORS PICK