മഞ്ജുവിന്റെ സ്റ്റൈലിഷ് ഫോട്ടോവിനു പിന്നില്‍ ഇവരാണ്, മേക്കിംഗ് ഫോട്ടോസ്

Sruthi February 25, 2020

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി നടി മഞ്ജു വാര്യര്‍ എത്തിയിരുന്നത്. മഞ്ജുവിന്റെ ഫോട്ടോഷൂട്ട് കണ്ട് മലയാളികള്‍ ഞെട്ടി. ഈ പ്രായത്തിലും മോഡേണ്‍ ലുക്കില്‍ മഞ്ജു എത്തിയത് കൗതുകമുണര്‍ത്തി. പച്ച നിറത്തിലുള്ള സ്യൂട്ടായിരുന്നു വേഷം.

വസ്ത്രധാരണത്തില്‍ മാത്രമല്ല മേക്കപ്പിലും മറ്റും പ്രത്യേകതരം മാറ്റം ഉണ്ടായിരുന്നു. മനോരമ ഓണ്‍ലൈന്‍ കലണ്ടര്‍ ആപ്പിനു വേണ്ടി ഫാഷന്‍ മോംഗറാണ് ലേഡീ സൂപ്പര്‍സ്റ്റാറിന്റെ ഫോട്ടോഷൂട്ട് എടുത്തത്. മഞ്ജു വാര്യര്‍ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന രൂപമുണ്ട്. അതിനെ ബ്രേക്ക് ചെയ്യുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

ഫാഷന്‍ സ്റ്റൈലിസ്റ്റ് അമൃതയാണ് മഞ്ജുവാര്യര്‍ക്ക് വേണ്ടി ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തത്. മൂന്ന് ലയര്‍ ആയിട്ടാണ് ഓട്ട്ഫിറ്റ് ഒരുക്കിയത്. ലേസ് പിങ്ക് ഷര്‍ട്ട്, അതിനുമുകളില്‍ ഫര്‍ മെറ്റീരിയല്‍. എറ്റുവും മുകളില്‍ സോളിഡ് ഗ്രീന്‍ സ്യൂട്ട്, ലിനന്‍ മെറ്റീരിയലാണ് സ്യൂട്ടിനായി ഉപയോഗിച്ചത്. സജിത്ത് ആന്‍ഡ് സുജിത്ത് ആണ് ഹെയര്‍സ്‌റ്റൈലും മേക്കപ്പും ചെയ്തത്.

Read more about:
EDITORS PICK